
ഇറാൻ-അമേരിക്ക ഇസ്രയേൽ യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെങ്കിൽ, ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുന്നതിനായി സൈന്യത്തെ അയക്കുന്നത് പരിഗണിക്കാമെന്ന് ജപ്പാൻ. ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗിയാണ് ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കവെ നിലപാട് വ്യക്തമാക്കിയത്. നിലവിൽ ഇതൊരു സാദ്ധ്യത മാത്രമാണെങ്കിലും, യുദ്ധം അവസാനിച്ച ശേഷം കപ്പൽ ഗതാഗതത്തിന് മൈനുകൾ ഭീഷണിയാകുകയാണെങ്കിൽ അന്താരാഷ്ട്ര സുരക്ഷ മുൻനിർത്തി സൈനിക ഇടപെടൽ വേണ്ടിവരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു