പുതുപ്പള്ളിയിൽ കെ എം രാധാകൃഷ്‌ണൻ സ്ഥാനാർഥിയായേക്കും, കോട്ടയത്ത് അനിൽകുമാറും ഏറ്റുമാനൂരിൽ വാസവനും, ജില്ലയിലെ സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടികയുടെ അന്തിമ രൂപമാകുന്നു



കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി നിർണയത്തിന്റെ അവസാനഘട്ട ഒരുക്കത്തിലാണ് സിപിഎം. തിരുവനന്തപുരത്ത് ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകും.
കോട്ടയം ജില്ലയിൽ സിപിഎം മത്സരിക്കുന്നത് മൂന്നു മണ്ഡലങ്ങളിലാണ്. ഈ മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണ്ണയം പൂർത്തിയായതായാണ് വിവരങ്ങൾ. പുതുപ്പള്ളിയിൽ മുതിർന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ  കെ എം രാധാകൃഷ്ണൻ സ്ഥാനാർഥിയായേക്കും എന്നാണു ലഭ്യമാകുന്ന അവസാന സൂചനകളിൽ നിന്നും മനസ്സിലാകുന്നത്. കോട്ടയത്ത് അഡ്വ.കെ.അനിൽകുമാർ സ്ഥാനാർത്ഥിയാകും.
ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ യും മന്ത്രിയുമായ വി എൻ വാസവൻ തന്നെയാണ് സ്ഥാനാർത്ഥിയായി രംഗത്തുണ്ടാകുക. പുതുപ്പള്ളിയിൽ ജെയിക് സി തോമസ് മത്സരിക്കാനില്ല എന്ന് നേതൃത്വത്തെ അറിയിച്ചതോടെയാണ് പാർട്ടി പുതുപ്പള്ളിയിൽ മറ്റു പേരുകൾ പരിഗണിച്ചത്. കഴിഞ്ഞ മൂന്നു തവണയും പുതുപ്പള്ളിയിൽ മത്സരിച്ചത് ജെയിക് ആയിരുന്നു. കെ എം രാധാകൃഷ്ണന്റെയും റെജി സഖറിയയുടെയും പേരുകൾ നേതൃത്വത്തിന് മുൻപിൽ വന്നെങ്കിലും മത്സരിക്കാനില്ലെന്ന് റെജി സഖറിയാ വ്യക്തമാക്കുകയായിരുന്നു
أحدث أقدم