വയോധികയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ…


പയ്യോളി മുണ്ടാളിതാഴത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. 88 വയസുള്ള മാധവി, മകൻ സജീഷ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.മാധവിയെ കിടപ്പു മുറിയിലും സജീഷിനെ തൊട്ടടുത്ത മുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പയ്യോളി പൊലീസ് അന്വേഷണം തുടങ്ങി.സംഭവത്തിന്റെ യഥാർത്ഥ കാരണം എന്താണെന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പൊലീസ് അന്വേഷണവും കഴിഞ്ഞാലേ വ്യക്തമാകൂ

أحدث أقدم