ഇത് അവസാനത്തെ അങ്കം : മാണി സി. കാപ്പൻ




പാലാ : സ്ഥിരമായി മത്സരിച്ച് റിക്കോർഡ് സ്ഥാപിക്കുക എന്നത് തന്റെ ലക്ഷ്യമല്ലെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങുകയാണ് ഉദ്ദേശ്യമെന്നും മാണി സി. കാപ്പൻ.

യു. ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് കാപ്പന്റെ പ്രഖ്യാപനം. എന്നാൽ പൊതുപ്രവർത്തനരംഗത്ത് സജീവമായിട്ടുണ്ടാകുമെന്നും നാടിന്റെ നന്മക്കായി അദ്ധ്വാനിക്കുന്ന പുതു തലമുറക്കായിട്ടാണ്  വഴി മാറുന്നതെന്നും കാപ്പൻ പറഞ്ഞു. 

നല്ലവരായ ജനങ്ങൾ വോട്ട് നൽകി വിജയിപ്പിച്ചതിന് തനിക്കെതിരെ കള്ളക്കേസുകൾ കൊടുപ്പിക്കുകയും നാടുനീളെ ഫ്ളക്സ് വെച്ച് അപമാനിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ശൈലി പ്രൗഢമായ പാലായുടെ പാരമ്പര്യത്തിന് ചേരുന്നതല്ലെന്നും കാപ്പൻ പറഞ്ഞു.
Previous Post Next Post