ക്ഷണിച്ചിട്ട് ഒരുമാതിരി പണി കാണിക്കരുത്’, എംഎം മണിയുടെ നാവിന്‍റെ ചൂടറിഞ്ഞ് സജി ചെറിയാൻ


ഫിഷറീസ് മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി എം എം മണി എം എൽ എ. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ചെങ്കുളം മൾട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന വേദിയിലാണ് മണി തന്റെ രോഷം പരസ്യമായി പ്രകടിപ്പിച്ചത്. മന്ത്രി നേരിട്ടെത്താതെ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചതാണ് മണിയെ ചൊടിപ്പിച്ചത്. ‘മന്ത്രിയായാലും ഒരുമാതിരി പണി കാണിക്കരുത്’ എന്ന് തുറന്നടിച്ച എം എം മണി, ഞങ്ങളെയൊക്കെ എന്തിനാണ് വെറുതെ മെനക്കെടുത്തിയതെന്നും ചോദിച്ചു. തിരുവനന്തപുരത്തിരുന്ന് ഉദ്ഘാടനം നടത്തുന്നതിനെ പരിഹസിക്കുകയും ചെയ്തു. തന്റെ ഭാഷയിൽ പലതും പറഞ്ഞുപോകുമെന്നും ഒരു പൊതുപരിപാടിയായതിനാലാണ് കടുപ്പിക്കാത്തതെന്നും എം എം മണി കൂട്ടിച്ചേർത്തു. മേലാൽ തന്നെ ഇത്തരം പരിപാടികൾക്ക് ക്ഷണിക്കരുതെന്ന കർശന താക്കീതും അദ്ദേഹം നൽകി. പ്രസംഗം പൂർത്തിയാക്കാതെയും ഉദ്ഘാടന ചടങ്ങുകൾക്കായി കാത്തുനിൽക്കാതെയും വേദി വിട്ടിറങ്ങിയ മണിയുടെ നടപടി പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ അമ്പരപ്പിച്ചു

Previous Post Next Post