‘തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം…വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം





കണ്ണൂർ : ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും ഉള്‍പ്പെടെയുള്ള വിമതസ്വരങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, പയ്യന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ കടുത്ത ജാഗ്രത പാലിക്കാന്‍ സിപിഎം നിര്‍ദേശം. തളിപ്പറമ്പില്‍ ഇന്നു നടക്കുന്ന ഇടതുസ്ഥാനാര്‍ത്ഥി പി കെ ശ്യാമളയുടെ മണ്ഡലം കണ്‍വെന്‍ഷനില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുക്കും. ജില്ലാ കമ്മിറ്റിയിലെ എതിര്‍പ്പ് തള്ളിയാണ് ഭാര്യ പി കെ ശ്യാമളയെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് പാര്‍ട്ടി വിട്ട ടി കെ ഗോവിന്ദന്‍ ആരോപിച്ചത്.

ഇന്നലെ മലപ്പട്ടത്ത് പ്രതിഷേധ പ്രകടനങ്ങളും, രാഷ്ട്രീയ വിശദീകരണ യോഗങ്ങളും നടന്നിരുന്നു. പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിക്കെതിരെ ആരോപണം ഉന്നയിച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദനെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയിരുന്നു. ഗോവിന്ദന്‍ പാര്‍ലമെന്ററി വ്യാമോഹത്തിന്റെ ചെളിക്കുണ്ടില്‍ വീണുപോയെന്നാണ് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് കുറ്റപ്പെടുത്തിയത്.

Previous Post Next Post