മൂവാറ്റുപുഴയിലും കൊല്ലം പുനലൂരിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽ നാടന്‍റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചുവെന്നാണ് പരാതി. മൂവാറ്റുപുഴ പാലക്കുഴ മൃഗാശുപത്രിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് ആണ് നശിപ്പിച്ചത്. യുഡിഎഫ് പ്രവർത്തകർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കൂത്താട്ടുകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.