കൊയിലാണ്ടിയിൽ ഇലക്ട്രിക് സ്കൂട്ടർ മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം




കോഴിക്കോട് : കൊയിലാണ്ടിയിൽ വാഹനാപകടം. അപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. 

കുറുവങ്ങാട് ആണ് അപകടം ഉണ്ടായത്. 
ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു. 

നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്. 3 മൂവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു. 

മലബാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളാണ്. 

പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി..
أحدث أقدم