എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം കനാലിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപെട്ട പതിനഞ്ചുകാരൻ …




മുവാറ്റുപുഴ : വളയൻചിറങ്ങരയിലെ കനാലിൽ കുളിക്കാനിറങ്ങിയ പതിനഞ്ച് വയസുകാരൻ മുങ്ങി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥികണ്ടന്തറ മഞ്ചേരിമുക്ക് കോസർണ വീട്ടിൽ റിനാസ് ആണ് മരിച്ചത്.

വളയൻചിറങ്ങര ഐടിസിക്ക് പിന്നിലുള്ള പെരിയാർവാലി കനാലിലാണ് വിദ്യാർത്ഥി മുങ്ങി മരിച്ചത്. ഇന്നലെ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സുഹൃത്തുക്കളോടൊപ്പം റിനാസ് കനാലിൽ കുളിക്കാൻ പോയതായിരുന്നു. പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു റിനാസ്
Previous Post Next Post