താനൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വി അബ്‌ദുറഹ്മാൻ ഇത്തവണ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. സീറ്റ് മാറ്റി തിരൂരിലേക്ക് ഇദ്ദേഹത്തെ സ്ഥാനാർത്ഥിയായി നിശ്ചയിച്ച ശേഷമാണ് പ്രചാരണം തുടങ്ങിയത്. ഇതാണ് പരിഹാസത്തിന് കാരണം. മുൻ അഴീക്കോട് എംഎൽഎയായ കെഎം ഷാജി 2021 ൽ സിറ്റിങ് സീറ്റിൽ പരാജയപ്പെട്ടതിന് ശേഷം ഇത്തവണ മലപ്പുറം ജില്ലയിലെ വണ്ടൂർ നിയോജക മണ്ഡലത്തിലാണ് മത്സരിക്കുന്നത്. വലിയ വിജയപ്രതീക്ഷയിലാണ് ഇത്തവണ കെഎം ഷാജിയുടെ പ്രചാരണം.