പോസ്റ്റർ പ്രതിഷേധത്തിനിടെയാണ് പഞ്ചായത്തുകളിലെ സ്ഥാനങ്ങൾ അടക്കം രാജിവെക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ ഭീഷണി മുഴക്കിയത്. ഫോർവേർഡ് ബ്ലോക്കിന് സീറ്റ് നൽകിയാൽ യുഡിഎഫിലേക്ക് എത്തേണ്ട ഇടതുവിരുദ്ധ വോട്ടുകൾ ബിജെപിയിലേക്ക് പോകുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി ചാത്തന്നൂരിൽ അക്കൗണ്ട് തുറക്കുമെന്നും മുന്നറിയിപ്പുണ്ട്.