കോട്ടയം: ഒരേ നമ്പർ ഉപയോഗിച്ച് രണ്ട് ഇന്നോവ വാഹനങ്ങൾ ടാക്സിയായും പ്രൈവറ്റായും സർവീസ് നടത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് മിന്നൽ പരിശോധന നടത്തി രണ്ട് വാഹനങ്ങളും പിടിച്ചെടുത്തത്.
ഇത്തരത്തിൽ നമ്പർ മാറ്റിയ വാഹനങ്ങളിലാണ് ലഹരിക്കടത്ത് ,ദേശ ദ്രോഹ നടപടികൾ എന്നിവക്കായി ഉപയോഗിക്കാറ് സമാനമായ ഈ സംഭവത്തിലും ദുരുഹത പോലീസ് അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
KL43A1883 ഉപയോഗിച്ച് രണ്ട് ഇന്നോവ വാഹനങ്ങൾ ടാക്സിയായും പ്രൈവറ്റായും ഉപയോഗിക്കുന്നതായി മോട്ടോർ വാഹന വകുപ്പിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സസ്മെന്റ് വിഭാഗം ആർ.ടി.ഒ കെ.ഷിബുവിന്റെ നേതൃത്വത്തിലുള്ള എൻഫോഴ്സസ്മെന്റ് വിഭാഗം നിരീക്ഷണം നടത്തി വരികയായിരുന്നു.
'
ദിവസങ്ങളോളമായി ഈ രണ്ട് വാഹനങ്ങളും മോട്ടോർ വാഹന വകുപ്പ് സംഘത്തിന്റെ നിരീക്ഷണത്തിലായിരു ന്നു. ഇതേ തുടർന്ന് മാർച്ച് ആറ് വെള്ളിയാഴ്ച വൈകിട്ട് 7.45 നോട് കൂടി വാഹനങ്ങൾ പാമ്പാടി മീനടം ഭാഗത്ത് കണ്ടെത്തി. തുടർന്ന്, എൻഫോഴ്സസ്മെന്റ് ആർടിഒ കെ. ഷിബുവിൻ്റെ നിർദേശ പ്രകാരം എം വി ഐ രഞ്ജിത്ത് കുമാർ കെ, എം വി ഐ മാരായ ധനുമോൻ ജോസഫ്
ബെറിൾ എ ഇസെഡ് എന്നിവർ അടങ്ങുന്ന സംഘം പരിശോധന നടത്തി വാഹനം പിടിച്ചെടുക്കുകയായിരു ന്നു. തുടർന്നും വാഹന നിയമലംഘനങ്ങൾക്ക് കർശനമായ നടപടി സ്വീകരിക്കണമെന്ന് ആർടിഒ അറിയിച്ചു.വാഹനം തുടർനടപടികൾക്കായി പിടിച്ചെടുത്തു