പിണറായി വിജയനെതിരെ വി പി അബ്ദുൽ റഷീദ് കോൺഗ്രസ് സ്ഥാനാർത്ഥിയാകും
Guruji 0
ന്യൂഡൽഹി : കണ്ണൂർ ധർമ്മടത്ത് അബ്‌ദുൽ റഷീദിനെ സ്ഥാനാർത്ഥിയാക്കാൻ ഡൽഹിയിലെ സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ ധാരണയായി. നേരത്തെ റഷീദ് തളിപ്പറമ്പിൽ മത്സരിപ്പിക്കുമെന്ന സൂചനകളുണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്ത് ആരെ സ്ഥാനാർഥിയാക്കുമെ ന്നത് കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റിയുടെ മുമ്പിൽ തുടക്കം മുതലേ വലിയ ചർച്ചക്കിടയാക്കിയിരുന്നു. ഇന്ന് പുലർച്ചെ രണ്ടര വരെ നീണ്ട ചർച്ചക്കൊടുവിലാണ് റഷീദിന്റെ പേരിലേക്ക് നേതൃത്വം എത്തിയത്.