പിന്തുണയും അനുഗ്രഹവും തേടി മോഹനനെത്തി; ഷാൾ അണിയിച്ച് സ്വീകരിച്ച് കെ സുധാകരൻ

 



കണ്ണൂർ: കണ്ണൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ടി ഒ മോഹനൻ മുൻ കെപിസിസി പ്രസിഡൻറ് കെ സുധാകരൻറെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനു മുന്നോടിയായാണ് മോഹനൻ സുധാകരന്റെ വീട്ടിലെത്തിയത്. കെ സുധാകരന്റെ പിന്തുണയും അനുഗ്രഹാശ്ശിസുകളും വാങ്ങുന്നതിനാണ് മോഹനൻ സുധാകരന്റെ വീട്ടിലെത്തിയത്. കണ്ണൂരിലെ മുൻ മേയറാണ് ടി ഒ മോഹനൻ.


കണ്ണൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂലികളുടെ സഹകരണവും പിന്തുണയും ഉറപ്പിക്കുക ലക്ഷ്യമിട്ടു കൂടിയാണ് മോഹനൻ കെ സുധാകരന്റെ നടാലിലെ വീട്ടിലെത്തിയത്. സ്ഥാനാർത്ഥി മോഹനനെ ഷാൾ അണിയിച്ച് കെ സുധാകരൻ സ്വീകരിച്ചു. 'എന്റെ വാക്കു പാലിച്ചു' എന്ന് ഷാൾ അണിയിച്ചശേഷം സുധാകരൻ അഭിപ്രായപ്പെട്ടു. തുടർന്ന് ഇരുവരും അടച്ചിട്ട മുറിയിൽ സംസാരിച്ചു.


കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി കെ സുധാകരൻ സജീവമായി ഇറങ്ങുമെന്നാണ് വിവരം. മറ്റന്നാൾ ഇരിക്കൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സജീവ് ജോസഫിന്റെ പ്രചാരണത്തിന് ഇറങ്ങും. തുടർന്ന് ജില്ലയിലെ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികൾക്കു വേണ്ടിയും പ്രതാരണത്തിനിറങ്ങും. കെ സുധാകരന്റെയും അനുകൂലികളുടെയും പ്രവർത്തനം ഹൈക്കമാൻഡ് സസൂക്ഷ്മം നിരീക്ഷിക്കുന്നുമുണ്ട്.

أحدث أقدم