കറുകച്ചാലിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ ആൻസൺ ഗോൾഡ് ലോണിലെ സ്വർണ്ണ മോഷണത്തിന് പിന്നാലെ നിരവധി സ്ഥാപനങ്ങൾ സംശയത്തിൻ്റെ നിഴലിൽ , സ്വകാര്യ ധന ഇടപാട് സ്ഥാപനങ്ങളിൽ പണയം വച്ച സ്വർണ്ണം സുരക്ഷിതമോ !




✒️ ജോവാൻ മധുമല

കോട്ടയം : നാടിനെ അമ്പരപ്പിൽ ആക്കിയാണ് കഴിഞ്ഞ ദിവസം കറുകച്ചാലിലെ ആൻസൺ ഫിൻകോർപ്പിൻ്റെ ആൻസൻ ഗോൾഡ് ലോണിൽ ഇടപാടുകാർ വച്ച 40 ലക്ഷം രൂപയുടെ സ്വർണ്ണം കളവ് പോയത് കറുകച്ചാൽ പോലീസിൻ്റെ ബുദ്ധിപരമായ നീക്കത്തിന് ഒടുവിൽ പ്രസ്തുത സ്ഥാപനത്തിലെ മാനേജർ ആയ കറുകച്ചാൽ ചമ്പക്കര തൈപ്പറമ്പ് സ്വദേശി  അനന്തു അനിൽ (29 )  പിടിയിലായത്


ഇയാൾ സ്വന്തം സ്ഥാപനത്തിൽ ഇടപാടുകാർ പണയം വച്ച 40 ലക്ഷം രൂപയുടെ  സ്വർണ്ണം തൊട്ടടുത്ത് ഉള്ള മറ്റൊരു സമാന സ്വഭാവത്തിൽ കച്ചവടം നടത്തുന്ന സ്ഥാപനത്തിൽ പണയം വച്ച് കിട്ടിയ തുകയുമായി നാടുവിടുകയായിരുന്നു കറുകച്ചാൽ പോലീസിൻ്റെ പഴുതടച്ച അന്വേഷണത്തിൽ പ്രതിയെ മൈസൂരിൽ നിന്നും പിടികൂടുകയായിരുന്നു ,ഈ വാർത്ത മുഖ്യധാരാ  മാധ്യമങ്ങിൽ വരാതിരിക്കാൻ 
ആൻസൺ ഗോഡ് ഉടമകൾ ശ്രമിച്ചതായും നാട്ടുകാർ ആക്ഷേപിക്കുന്നു 
ഇതിനു പിന്നാലെ ഇപ്പോൾ മാന്യമായി ബിസനസ് നടത്തുന്ന മറ്റ് സ്ഥാപങ്ങളും സംശയത്തിൻ്റെ നിഴലിൽ ആണ്
സ്വർണ്ണത്തിൻ്റെ വില ഒരു ലക്ഷത്തിന് മുകളിൽ എത്തിയതാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് അടിസ്ഥാനം 

കേരളത്തിൽ നിരവധി സ്ഥാപനങ്ങളിൽ ഇത്തരം പ്രവർത്തനം നടക്കുന്നതായി പറയപ്പെടുന്നു 
കുറ്റകൃത്യം ശ്രദ്ധയിൽപ്പെട്ടാൽ സ്ഥാപനത്തിൻ്റെ വളർച്ചക്ക് ദോഷം സംഭവിക്കുമെന്നതിനാൽ മിക്ക ഉടമകളും പോലീസിൽ അറിയിക്കാതെ സ്ഥാപനത്തിൽ വച്ച് ഒതുക്കി തീർക്കുകയാണ് പതിവ്
നെടുംപറമ്പിൽ ഫിനാൻസ് ,കുന്നത്തുകളത്തിൽ തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ ഇതിന് ഉദാഹരണമാണ് അവയൊന്നും  ഇന്ന് ഇല്ല ഇതിന് കാരണം സാധാരണക്കാരുടെയും അതീവ സമ്പന്നരുടെയും  പണം വലിയ വാഗ്ദ്ധാനം നൽകി വാങ്ങിയ ശേഷം തെളിവുകൾ പോലും അവശേഷിപ്പിക്കാതെ ഉടമകൾ തട്ടിയെടുക്കുകയാണ് പതിവ്  പരാതിയുമായി പോകാൻ പലരും തയ്യാറല്ലാത്തത് ഇത്തരം ഭൂലോക തട്ടിപ്പുകാർക്ക് വഴിമരുന്നാകുന്നു
ഇത്തരത്തിൽ കോട്ടയം സ്വദേശിയായ ഒരു പ്രവാസിക്ക് നഷ്ടപ്പെട്ടത് ഒരു കോടി രൂപക്ക് അടുത്താണ് 
സ്വകാര്യ സ്ഥാപനങ്ങളിൽ പണയം വയ്ക്കുമ്പോൾ അത് വളരെ വിശ്വസ്ഥത ഉള്ള സ്ഥാപനങ്ങളിൽ ആയാൽ നന്ന് 
ബാങ്കുകളിൽ അക്കൗണ്ട് ഇല്ലാത്ത സാധാരക്കാരാണ് ഗതികേട് കൊണ്ട്  ഉഡായിപ്പ് സ്ഥാപനങ്ങളിൽ സ്വർണ്ണം പണയം വയ്ക്കുന്നത്
ഇതിനു മുമ്പും കറുകച്ചാലിലെ ആൻസൻ ഗോൾഡിൽ സമാന സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ടോ എന്നും അന്വേഷവിധേയമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം 2024 ജൂലൈ 25 ന് ആണ് കറുകച്ചാൽ മംഗലത്ത് ബിൾഡിംഗിൽ ആൻസൺ ഗോൾഡ് പ്രവർത്തനം ആരംഭിച്ചത് അന്നു മുതൽക്ക് തന്നെ അനന്തു അനിൽ  ആയിരുന്നു ഈ സ്ഥാപനത്തിൻ്റെ മാനേജർ എന്നത് ഇടപാടുകാരിൽ പലർക്കും    ആശങ്കയുണ്ട് 

 പാമ്പാടിക്കാരൻ ന്യൂസിൻ്റ കറുകച്ചാൽ റിപ്പോർട്ടർ  സ്ഥാപനത്തിലെ ഇടപാടുകാരുമായി ബന്ധപ്പെട്ടപ്പോൾ സ്ഥാപനത്തിലേയ്ക്ക് ഫോൺ വിളിച്ചിരുന്നതായും ആശങ്ക അറിയിച്ചതായും പറഞ്ഞു
أحدث أقدم