തൃശൂരിൽ ജയരാജ് വാര്യരെ സ്ഥാനാർത്ഥിയാക്കാൻ ഇടത് നീക്കം




തൃശൂരിൽ ജയരാജ് വാര്യരെ എൽഡിഎഫ് സ്ഥാനാർഥിയായി പരിഗഗണിക്കുന്നു. ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന നേതൃയോഗങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും. സിപിഐ-സിപിഎം നേതൃത്വം ജയരാജ് വാര്യരുമായി ചർച്ച നടത്തി.

തൃശൂർ മണ്ഡലത്തെ ചൊല്ലി ഇന്നലെ ജില്ലാ കമ്മിറ്റിയിലും എക്സിക്യൂട്ടീവ് യോഗത്തിലും തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഇതിനിടയിലാണ് ജയരാജ് വാര്യരെ സ്ഥാനാർഥിയാക്കാനുള്ള നീക്കം സംസ്ഥാന നേതൃത്വം നടത്തിയത്.
Previous Post Next Post