ജാസ്‌ലിയയുടെ മരണം;കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സിറിയക്ക് ജോര്‍ജിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.





ജാസ്ലിയയുടെ അപകടമരണത്തില്‍ പ്രതിയായ ഡോ. സിറിയക്ക് ജോർജിന് വേണ്ടി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കാൻ പോലീസ്.

ഒളിവില്‍ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് പോലീസ് നീക്കം.

ഫെബ്രുവരി 28-ാംന് പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ജാസ്ലിയയെ സിറിയക്ക് ഓടിച്ച കാർ ഇടിച്ചുതെറിപ്പിച്ചത്. അപകടശേഷം വാഹനം നിർത്താതെ പോയി.

അതേസമയം, പ്രതിയെ പിടികൂടുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണം ഉയർന്നിരുന്നു. പിന്നീട് അന്വേഷണം ഊർജിതമാക്കുകയായിരുന്നു.

എംബിബിഎസ് പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക്കും സഹപാഠി അക്ഷയ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.

സിറിയക് ആണ് കാർ ഓടിച്ചിരുന്നത്. ഇയാളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. വാഹനവും പിടിച്ചെടുത്തു. അക്ഷയ് ബുധനാഴ്ച അങ്കമാലി സ്റ്റേഷനിലെത്തി മൊഴി നല്‍കി.

Previous Post Next Post