
കോഴിക്കോട് താമരശ്ശേരി ചാലക്കരയിൽ ഉത്സവത്തിനിടെ ബന്ധുക്കൾ തമ്മിൽ സംഘർഷം. തർക്കത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് വെട്ടേറ്റു. കോമരത്തിന്റെ വാൾകൊണ്ട് വെട്ടേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശേരി ഇരട്ടക്കുളങ്ങര കൃഷ്‌ണൻകുട്ടി(67), മകൻ ജിനീഷ് ലാൽ (46) എന്നിവരുടെ വയറ്റിൽ വെട്ടേറ്റു. ഇവരുടെ തന്നെ ബന്ധുവായ ബാലുശേരി സ്വദേശി വിനോദിന് (49) തലയ്‌ക്കും പരിക്കേറ്റു. ആക്രമണം കണ്ട് പിടിച്ചുമാറ്റാനെത്തിയ ബന്ധുക്കളായ സ്ത്രീകൾക്കും പരിക്കേറ്റിട്ടുണ്ട്. ബിജില(38), പുഷ്‌പ (45), കല്യാണി(54) എന്നിവർക്കാണ് പരിക്കേറ്റത്. എവറയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു