RSS ആയ ഒരാൾക്ക് ഇസ്രയേലിനെ തള്ളിപ്പറയാൻ വിഷമം കാണും…മോദിക്കെതിരെ മുഖ്യമന്ത്രി…


തിരുവനന്തപുരം: തീവ്രവാദത്തിന് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുക്കുന്നവരാണ് അമേരിക്കയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയും ഇസ്രയേലും ഏകപക്ഷീയമായി ആക്രമണം നടത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.

Tourist Destinations

‘യുദ്ധം നമ്മുടെ സമ്പത്ത് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. അശാന്തിയുടെ ദിനങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. നമ്മുടെ സഹോദരങ്ങള്‍ വലിയ ഉത്കണ്ഠയിലാണ്. എല്ലാ കുടുംബങ്ങളിലും ഉത്ക്കണ്ഠയും ആശങ്കയും നിലനില്‍ക്കുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് തോന്നിയത് ചെയ്യാം. അവരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ട്.

ഇത്തരം കാര്യങ്ങളില്‍ പാലിക്കേണ്ട മര്യാദകള്‍ ഉണ്ട്. ലോകസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്ന വിധമാണ് അമേരിക്കയുടെ ഇടപെടല്‍. ലോക പൊലീസ് ചമയുന്ന സാമ്രാജ്യത്വ ശക്തിയാണ് അമേരിക്ക. അമേരിക്ക പലതരത്തില്‍ ഇടപെടലുകള്‍ നടത്തുന്നു. തങ്ങള്‍ക്ക് വിധേയമല്ലാത്ത ഒരു രാഷ്ട്രം ഇവിടെ ഉണ്ടായിക്കൂടാ എന്നതാണ് അമേരിക്കയുടെ നിലപാട്. അതിനുദാഹരണമാണ് അഫ്ഗാനിസ്ഥാനില്‍ കണ്ടത്. അമേരിക്കയാണല്ലോ താലിബാനെ സൃഷ്ടിക്കുന്നത്. തീവ്രവാദത്തിന് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുക്കുന്നവരാണ് അമേരിക്ക. എന്ത് ക്രൂരതയും കാണിക്കാന്‍ തയ്യാറാണ് അമേരിക്ക’, അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന് വലിയ നുണ ലോകവ്യാപകമായി പ്രചരിപ്പിക്കാന്‍ ശേഷി ഉണ്ട്. തങ്ങള്‍ക്ക് ഹിതമല്ലാത്ത കാര്യങ്ങള്‍ എവിടെ നടക്കുന്നു അവിടെ അക്രമം അഴിച്ചുവിടുകയാണ് അമേരിക്കന്‍ സാമ്രാജ്യത്വം. ഇറാനോട് എന്താണ് അമേരിക്കയ്ക്ക് വിരോധം ഉണ്ടാകാന്‍ കാരണമെന്നും മുഖ്യമന്ത്രി ചോദിച്ചു.


Previous Post Next Post