കേരളം ചൂടിൽ ചുട്ടുപൊള്ളുന്നു; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, 24 വരെ കനത്ത ചൂട് തുടരും


സംസ്ഥാനത്ത് കടുത്ത വേനൽചൂട് തുടരുന്നതിനിടെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പു പ്രകാരം, വരും ദിവസങ്ങളിലും ചൂട് ശക്തമായി തുടരാനാണ് സാധ്യത.

പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് പ്രവചനം. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടും.ഈ മാസം 24 വരെ കനത്ത ചൂട് തുടരാനാണ് സാധ്യത. അതേസമയം, ചില ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വേനൽമഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.


അത്യാവശ്യമായ സാഹചര്യങ്ങൾ ഒഴികെ ഉച്ചസമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുകയും, മതിയായ വെള്ളം കുടിക്കുകയും ചെയ്യണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

أحدث أقدم