15 ദിവസം മോർച്ചറിയിൽ, ദുബായിൽ കുത്തേറ്റ് മരിച്ച മലയാളി യുവാവിന് ഒടുവിൽ ജന്മനാട്ടിലേക്ക് മടക്കം...



ദുബായ് : താമസ സ്ഥ‌ലത്തെ ഒരു
സംഘം യുവാക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച കോഴിക്കോട് സ്വദേശി ജസീലിന്റെ മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. നിയമപരമായ നടപടികൾ പൂർത്തിയാക്കി മൃതദേഹം വൈകിട്ട് വിമാനമാർഗം ജന്മനാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഇതിന് പിന്നിൽ പ്രവർത്തിച്ച പ്രവാസി ഇന്ത്യയുടെ ഭാരവാഹികൾ അറിയിച്ചു. ജസീലിന്റെ മൃതദേഹം കഴിഞ്ഞ 15 ദിവസമായി ദുബായ് പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു 

ദുബായ് അൽഖൂസിലെ താമസസ്‌ഥലത്തുണ്ടായ അക്രമ സംഭവത്തിലാണ് കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) മരിച്ചത്.
 Jവാവഫൊറൻസിക് വിഭാഗത്തിൽ നിന്ന് ഓട്ടോസ്‌പി റിപോർട്ട് ലഭിക്കാനുണ്ടായിരുന്നതാണ് മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ വൈകിയതിന് കാരണം. ഇത് ഇന്നലെ ലഭിക്കുകയുണ്ടായി.

ഇന്ന് വൈകിട്ട് ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നാട്ടിലേയ്ക്ക് കൊണ്ടു പോകാനുള്ള നടപടികൾ പൂർത്തിയായെന്ന് പ്രവാസി ഇന്ത്യ പ്രവർത്തകൻ ലബീബ് കുന്നക്കാവ് പ്രവാസി പാമ്പാടിക്കാരൻ ന്യൂസിനോട്  പറഞ്ഞു  . ദുബായ് പൊലീസ് നടത്തിയ അന്വേഷണത്തിനും പോസ്റ്റ്മോർട്ടം നടപടികൾക്കും ശേഷം ഇന്നലെ ഉച്ചയോടെയാണ് മരണ സർട്ടിഫിക്കറ്റ് തയാറായത്.



Previous Post Next Post