പാമ്പ് കടിച്ച് 42 കാരി മരിച്ച സംഭവത്തില്‍ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ വിമർശനവുമായി ജി സുധാകരന്‍…


ആലപ്പുഴ: പാമ്പ് കടിച്ച് 42 കാരി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ വിമർശനവുമായി ജി സുധാകരന്‍. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരവീഴ്ചയാണെന്ന് അദ്ദേഹം ആരോപിച്ചു. അനാസ്ഥ മൂലം നഷ്ടപ്പെട്ടത് ഒരു മനുഷ്യ ജീവനാണ്. ആശുപത്രിയില്‍ ആന്റിവെനം ഇല്ലെന്നാണ് ബന്ധുക്കളോട് ഡോക്ടര്‍ പറഞ്ഞത്. പാമ്പ് കടിച്ചോ എന്ന് മനസ്സിലാക്കാന്‍ പോലും പ്രാഥമിക പരിശോധനയില്‍ കഴിഞ്ഞില്ലെന്നും ജി സുധാകരന്‍ ആരോപിച്ചു. സംഭവത്തില്‍ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ അന്വേഷണം വേണമെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു.

പാമ്പ് കടിച്ചോ എന്ന് പാമ്പ് വന്ന് പറയണോ എന്നും ജി സുധാകരൻ പരിഹസിച്ചു. കായംകുളം താലൂക്ക് ആശുപത്രിയിലെ പ്രാഥമിക നടപടികളിലെ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ജി സുധാകരന്‍ ആവര്‍ത്തിച്ചു

Previous Post Next Post