ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം മാറ്റിയതെന്തിന്?, ജി സുധാകരനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ നേതാവ്


ആലപ്പുഴ: ജി സുധാകരനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാര്‍. സ്വത്ത് വകകള്‍ സുതാര്യമാണെങ്കില്‍ സുധാകരനും ഭാര്യയും മകനും മരുമകളും എന്‍ആര്‍ഐ ഉള്‍പ്പെടെയുള്ള മുഴുവന്‍ ബാങ്ക് രേഖകളും ഹാജരാക്കാന്‍ തയ്യാറുണ്ടോയെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

ഭാര്യയുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും 50 ലക്ഷം മാറ്റിയത് എന്തിന് വേണ്ടിയാണെന്നും നോമിനേഷനില്‍ പണം കുറച്ച് കാണിക്കാനായിരുന്നില്ലേ ഇതെന്നും പോസ്റ്റില്‍ സുധാകരനോട് ചോദിക്കുന്നു. അഫിഡവിറ്റില്‍ മകന്റെ സ്വത്തുക്കള്‍ മറച്ചുവെച്ചത് തെറ്റല്ലേ എന്നും സുരേഷ് കുമാര്‍ ചോദിച്ചു.

أحدث أقدم