നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം…കുട്ടികളടക്കം 5 പേർക്ക്…


മലപ്പുറം വളാഞ്ചേരിയിൽ കാർ നിയന്ത്രണം വി‌ട്ട് തലകീഴായി മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന കുട്ടികള‌ടക്കം 5 പേർക്ക് പരിക്കേറ്റു. നാ‌‌ട്ടുകാർ ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെ‌ടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് ഉച്ചക്ക് വളാഞ്ചേരി മനക്കപ്പടി റോഡിൽ വെച്ചാണ് അപകടമുണ്ടായത്. പോക്കറ്റ് റോഡിലൂടെ വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് തൊ‌ട്ടടുത്ത വീടിന്റെ മതിലിൽ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. കാറിൽ കുട്ടികളടക്കം അഞ്ച് പേരാണ് ഉണ്ടായിരുന്നത്. പ്രദേശത്തുള്ള നാട്ടുകാർ ഓടിക്കൂടി വളരെ ശ്രമകരമായിട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. നിസാരപരിക്ക് മാത്രമാണുള്ളത്. ഇവരെ തൊ‌‌ട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

أحدث أقدم