സുഹൃത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം താഴേക്ക് ഇറങ്ങി നെറ്റിന്റെ സഹായത്തോടെ യുവാവിനെ മുകളിലേക്ക് എത്തിച്ചു.പരിക്കേറ്റ ശരവണനെ വർക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകരമായ സ്ഥലങ്ങളില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.