BJPയിൽ പരസ്യ പ്രതിഷേധം…ജില്ലാ പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്റെ കോലം കത്തിച്ചു


വടകരക്ക് പിന്നാലെ കുറ്റ്യാടിയിലും ബിജെപിയില്‍ പരസ്യ പ്രതിഷേധം. ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി ആര്‍ പ്രഫുല്‍ കൃഷ്ണന്റെ കോലം കത്തിച്ചു. പ്രകടനമായി എത്തിയ ബിജെപി പ്രവര്‍ത്തകരാണ് കോലം കത്തിച്ചത്. ‘ഇല്ലാതാക്കാന്‍ നോക്കുന്നു’ എന്ന മുദ്രാവാക്യവും പ്രവര്‍ത്തകര്‍ ഉയര്‍ത്തി. തെരഞ്ഞെടുപ്പിന് പിന്നാലെ പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടി എടുത്തതിലാണ് പ്രതിഷേധം.

ഇന്നലെ വടകരയിലും പ്രഫുല്‍ കൃഷ്ണന്റെ കോലം കത്തിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ‘പ്രസ്ഥാനത്തിലെ പാഷാണം, പ്രസ്ഥാനത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ഇല്ലാതാക്കാന്‍ നോക്കുന്നുവെന്ന മുദ്രാവാക്യവും പ്രവര്‍ത്തകര്‍ ഉയര്‍ത്തിരുന്നു.

أحدث أقدم