കോട്ടയം നീണ്ടൂർ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ തങ്കയങ്കി മോഷ്ടിച്ച കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ !പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നീണ്ടൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. !




ഏറ്റുമാനൂർ: നീണ്ടൂർ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ തങ്കയങ്കി മോഷ്ടിച്ച കേസിൽ ബിജെപി നേതാവ് അറസ്റ്റിലായത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചു. ബിജെപിയുടെ നീണ്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ സജീവ പ്രവർത്തകനുമായ സനൽ നമ്പൂതിരിയെയാണ് ഏറ്റുമാനൂർ പോലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. ഇയാൾ നേരത്തെ  പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നീണ്ടൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.  ക്ഷേത്രത്തിലെ സുപ്രധാന ആഭരണങ്ങളിലൊന്നായ തങ്കമുട്ടിയാണ് (തങ്കയങ്കി) ഇയാൾ അപഹരിച്ചത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. മോഷണത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.
Previous Post Next Post