കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിലെ കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞു വീണ് ഡോക്ടറുടെ കാർ തകർന്നു. ഇന്നലെയാണ് സംഭവം. ഇ എൻടി വിഭാഗത്തിലെ വഹിത ഡോക്ടറുടെ കാറാണ് തകർന്നത്. ഡോക്ടർ കാറിൽ കയറാൻ എത്തിയപ്പോൾ ഒരു കോൾ ഫോണിലെത്തി. അൽപ്പം മാറിനിന്ന് ഫോൺ ചെയ്യുന്നതിനിടെയാണ് കെട്ടിട ഭാഗം കാറിന് മുകളിലേക്ക് വീണത്. തലനാരിഴയ്ക്കാണ് ഡോക്ടർ രക്ഷപ്പെട്ടത്.
കഴിഞ്ഞ ജൂലൈയിലാണ് ആശുപത്രിയിലെ പഴയ കെട്ടിടത്തിന്റെ ബാത്ത്റും ഇടിഞ്ഞു വീണ് രോഗിയുടെ അമ്മ മരിച്ചത്. നിരവധി ചേർക്ക് പരിക്കേറ്റിരുന്നു. അതിന് ശേഷം ഒരു മാസം മുൻപ് വീണ്ടും കെട്ടിടം ഇടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അന്നും നിരവധി തൊഴിലാളികൾക്ക് പരിക്കറ്റിരുന്നു.
എന്നാൽ പുതിയ കെട്ടിടം തകർന്ന് അപകടം ആദ്യ സംഭവമാണ്.
പുതിയ സർജിക്കൽ ബ്ലോക്കിന് പുറമെ കാർഡിയോ തൊറാസിക്കിന് പുതിയ വാർഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് ഒന്നര മാസം മുൻപാണ്.
പുതിയ കെട്ടിടത്തിലെ പല വാർഡുകളിലും ഫാൻ ഇതിനകം കറക്കം നിറുത്തിയിട്ടുണ്ട്. ഏറ്റവും വില കുറഞ്ഞ ഫാൻ പോലും ഒരു വർഷം വരെ തകരാർ കൂടാതെ പ്രവർത്തിക്കും. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസമായപ്പോഴേക്കും ഫാനിന്റെ കറക്കം നിലച്ചെങ്കിൽ ഏറ്റവും നിലവാരം കുറഞ്ഞ സാധനങ്ങളാണ് ഇവിടെ സ്ഥാപിച്ചതെന്ന് വ്യക്തം. ചിലയിടത്ത് ഫാൻസ്വിച്ചുകൾ പ്രവർത്ത രഹിതമാണ്. പുതിയ ഇ എൻടി വാർഡിലാണ് അധികവും ഫാൻ തകരാർ.