ഹരിപ്പാട് ഐഎച്ച്ആർഡി കോളജിൽ കോൺക്രീറ്റിംഗിനിടെ നിർമാണത്തിലിരുന്ന കെട്ടിടത്തിൻറെ മേൽക്കൂര തകർന്നു വീണു


ഹരിപ്പാട്: കാർത്തികപ്പള്ളി ഐഎച്ച്ആർഡി കോളജിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ് തൊഴിലാളിക്ക് പരിക്ക്. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. നിർമാണത്തിലിരുന്ന പുതിയ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മേൽക്കൂര കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് തകർന്നു വീണത്. സംഭവത്തിൽ നിർമാണ ജോലിയിലേർപ്പെട്ടിരുന്ന മലയാളി തൊഴിലാളിക്കാണ് പരിക്കേറ്റത്. നാല് ക്ലാസ് മുറികൾ, രണ്ട് സ്റ്റെയർകേസ് മുറികൾ, ടോയ്ലറ്റ് ബ്ലോക്ക്, സ്റ്റാഫ് റൂം എന്നിവയുൾപ്പെടുന്ന ഭാഗത്തെ കോൺക്രീറ്റ് ജോലികളാണ് നടന്നിരുന്നത്. തിരുവനന്തപുരം സ്വദേശിയായ കരാറുകാരനാണ് നിർമാണ ചുമതല

أحدث أقدم