വേതന വര്‍ധനവില്‍ തീരുമാനമായി; കോഴിക്കോട്ടെ നഴ്‌സുമാരുടെ സമരം വിജയം


 ചര്‍ച്ചയില്‍ വേതന വര്‍ധനവില്‍ തീരുമാനമായതോടെ കോഴിക്കോട്ടെ വിവിധ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തിവന്ന രാപ്പകല്‍ സമരം അവസാനിപ്പിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ 36,000 രൂപയാണ് കുറഞ്ഞ വേതനം. കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ 37,000 രൂപ നല്‍കും. സമരവിജയത്തെ തുടര്‍ന്ന് ഇവിടങ്ങളില്‍ നഴ്സുമാര്‍ സമരം അവസാനിപ്പിച്ചു.സമരം ചെയ്ത നഴ്‌സുമാര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാവില്ലെന്നും സ്വീകരിച്ച എല്ലാ നടപടികളും റദ്ദ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സമരത്തിന് മുന്‍പത്തെ അതേ അവസ്ഥ ആശുപത്രികളില്‍ ഉണ്ടാകുമെന്ന് ചര്‍ച്ചയില്‍ അധികൃതര്‍ യുഎന്‍എക്ക് ഉറപ്പ് നല്‍കി. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോക്ടര്‍ കെ.ജി അലക്‌സാണ്ടര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.

أحدث أقدم