എംസിബിയും ഹണിബീയും ജവാനും കിട്ടാനില്ല, പ്രീമിയം ഔട്ലറ്റുകളിൽ വിലകൂടിയവ മാത്രം


ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ ജനപ്രിയ ബ്രാന്റുകൾ ഇല്ലെന്ന് പരാതി. സുൽത്താൻ ബത്തേരി മന്ദംകൊല്ലിയിൽ പ്രവർത്തിക്കുന്ന ഔട്ട് ലെറ്റിലാണ് എംസിബി, ഹണി ബി അടക്കമുള്ള ജനപ്രിയഐറ്റങ്ങൾ ഇല്ലാത്തത്. വിലകൂടിയ ഇനങ്ങൾ മാത്രമാണ് ഉള്ള തെന്നും ഉപഭോക്താക്കൾ പറയുന്നു. ആഘോഷ ദിനമായിട്ടും ബെവ്‌കോ ഔട്ട്‌ലെറ്റിൽ സാധനങ്ങൾ ഇല്ലെന്ന പരാതിയാണ് ഉയരുന്നത്. റാക്കുകൾ കാലിയാണ്. സാധാരണ ഉപഭോക്തക്കൾ വാങ്ങുന്ന ബ്രാന്റുകൾ ഇല്ലെന്നാണ് ആരോപണം. ജനപ്രിയ ബ്രാന്റുകളായ എംസിബി , ഹണി ബീ, ജവാൻ അടക്കമുള്ളവയാണ് ഔട്ട്‌ലെറ്റിൽ ഇല്ലാത്തത്.

പ്രീമിയം കൗണ്ടറിലും വില കൂടിയ ബ്രാന്റുകൾ മാത്രമാണുള്ളത്. പുതിയതായി അതേസമയം കോഴിക്കോട് വെള്ളയിലെ വെയർ ഹൗസ് ഷിഫ്റ്റിംഗ് നടക്കുന്നത് കാരണം ലോഡ് വരാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ഒരു ലോഡ് ഇന്നെത്തുമെങ്കിലും മൂന്ന് ലോഡ് എങ്കിലും അടുപ്പിച്ച് എത്തിയാൽ മാത്രമായിരിക്കും കുറച്ചെങ്കിലും പ്രതിസന്ധി പരിഹരിക്കപ്പെടുകയുള്ളൂ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ജില്ലയിൽ മാനന്തവാടി, കൽപ്പറ്റ ഔട്ട്‌ലെറ്റുകളിലും സമാനപ്രശ്‌നങ്ങൾ ഉണ്ട്. അതിനിടെ മദ്യക്ഷാമത്തിനുണ്ടായ കാരണവുമായി അധികൃതർ രംഗത്തെത്തി. മാർച്ച് മാസത്തിലെ സ്റ്റോക്കെടുപ്പും ഈസ്റ്ററും തെരഞ്ഞെടുപ്പും കാരണം ഡ്രൈ ഡേ കൂടിയതും അടുപ്പിച്ച് ജില്ലയിലേക്ക് ലോഡ് എത്താൻ വൈകിയതുമാണ് പ്രശ്‌നങ്ങൾക്കിടയാക്കിയതെന്നും അധികൃതർ പറഞ്ഞു. കോഴിക്കോട്ടെ വെയർഹൗസിൽ തൊഴിലാളികൾ സമരത്തിലായതും പ്രതിസന്ധിയായി.

أحدث أقدم