മലയാളി യുവാവ്നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീട്ടില്‍ മരിച്ച നിലയില്‍...




ബെൽഫാസ‌്:  അയർലൻഡിലെ ലിസ്ബണിലെ ഫ്ളാറ്റിൽ നിലമ്പൂർ സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പോത്തുകല്ല് മുതുകുളം ചുണ്ടമണ്ണിൽ പ്രതീഷ് അലക്സാണ്ടർ(44) ആണ് മരിച്ചത്.
ലിസ്ബൺ ലാഗൻവാലി ആശുപത്രിയിൽ നഴ്സായ ഭാര്യ ജോസ് ജോസ് ജോലികഴിഞ്ഞ് എത്തുമ്പോൾ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജോസ ഉടൻ സമീപവാസികളെ വിവരം അറിയിക്കുകയും പൊലീസ് സ്ഥ‌ലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയുമായിരുന്നു.
ആശുപ്രതിക്കു സമീപത്തു തന്നെയുള്ള ഫ്ളാറ്റിലാണ് ഇവർ താമസിച്ചിരുന്നത്.


ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ബെൽഫാസ്റ്റ‌് റോയൽ ആശുപത്രിയിലേയ്ക്കു മാറ്റി. നടപടികൾ പൂർത്തിയായാൽ മൃതദേഹം നാട്ടിലെത്തിക്കാനാണു തീരുമാനം. പ്രതീഷ് ബെൽഫാസ്‌റ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗമാണ്. മകൾ ജൊവാന.

Previous Post Next Post