യൂട്യൂബിലൂടെ ചിത്രം പ്രദർശിപ്പിക്കുമെന്ന് ഭീഷണി, പോക്‌സോ കേസ് പ്രതിയോട് ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ; യൂട്യൂബർമാർ അറസ്റ്റിൽ


പോക്‌സോ കേസ് പ്രതിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പോക്‌സോ കേസ് പ്രതിയുടെ ചിത്രം പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച യൂട്യൂബർമാരാണ് പിടിയിലായത്. പ്രതിയുടെ കുടുംബത്തെയാണ് പ്രതികൾ ഭീഷണിപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഗ്നി, അനീഷ് എന്നീ രണ്ടുപേരെയാണ് പോലീസ് പിടികൂടിയത്.

യൂട്യൂബിലൂടെ പ്രതിയുടെ ചിത്രം പുറത്തുവിടണമെന്നും അങ്ങനെ ചെയ്യാതിരിക്കണമെങ്കിൽ 10 ലക്ഷം രൂപ തങ്ങൾക്ക് നല്കണമെന്നുമായിരുന്നു യൂട്യൂബർമാരുടെ ആവശ്യം. വിസ്മയ ന്യൂസ് എന്ന യൂട്യൂബ് ചാനലിന്റെ പ്രതിനിധികളാണ് പോക്‌സോ കേസ് പ്രതിയുടെ വീട്ടുകാരോട് പണം ആവശ്യപ്പെട്ടത്. ശ്രീ വ്‌ളോഗ് യൂട്യൂബ് ചാനൽ ഉടമ ശ്രീജിത്ത്, റഹീം എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. സംഭവത്തിൽ നിലവിൽ ആറ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പത്തനംതിട്ട അടൂർ പോലീസാണ് കേസ് അന്വേഷിക്കുന്നത്.

Previous Post Next Post