മാർപാപ്പയ്ക്കും അമേരിക്കയുടെ ഭീഷണി…അമേരിക്കൻ സന്ദർശനം റദ്ദാക്കി ലിയോ പതിനാലാമൻ


ഇറാൻ-യുഎസ്, ഇസ്രയേൽ സംഘർഷത്തിലെ നിലപാടിന്റെ പേരിൽ വത്തിക്കാൻ പ്രതിനിധിയെ ഭീഷണിപ്പെടുത്തി അമേരിക്ക. വത്തിക്കാൻ പ്രതിനിധിയെ പെന്റഗണിലേക്ക് വിളിച്ചുവരുത്തിയാണ് ഭീഷണിപ്പെടുത്തിയത്. കത്തോലിക്കാസഭ അമേരിക്കയുടെ താത്പര്യങ്ങൾക്കൊപ്പം നിൽക്കണമെന്ന് പറഞ്ഞാണ് ഭീഷണി. യുഎസ് മാധ്യമമായ ഫ്രീ പ്രസ് ആണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യുദ്ധത്തെക്കുറിച്ചുള്ള മാർപാപ്പയുടെ പ്രസ്താവനയാണ് അമേരിക്കയെ ചൊടിപ്പിച്ചത്. വത്തിക്കാൻ നയതന്ത്ര സേനയെ അഭിസംബോധന ചെയ്ത് നടത്തിയ വാർഷിക പ്രസംഗത്തിൽ യുദ്ധം വീണ്ടും പ്രചാരത്തിലായിരിക്കുന്നു എന്ന് മാർപാപ്പ മുന്നറിയിപ്പ് നൽകിയിരുന്നു. ബലാബല നയതന്ത്രത്തെയും ആഗോള ആധിപത്യത്തെയും കുടിയേറ്റക്കാരോടുള്ള മോശമായ പെരുമാറ്റത്തെയും മാർപാപ്പ വിമർശിച്ചിരുന്നു.

ഈ പ്രസംഗം അമേരിക്കൻ ഭരണകൂടത്തോടുള്ള വെല്ലുവിളിയാണ് എന്നാണ് പെന്റഗൺ പ്രതിനിധികൾ പറയുന്നത്. ഇതോടെയാണ് വത്തിക്കാൻ പ്രതിനിധി ക്രിസ്റ്റോഫ് പിയറെയെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയത്. ലോകത്ത് എന്ത് വേണമെങ്കിലും ചെയ്യാനുള്ള സൈനിക ശക്തി അമേരിക്കയ്ക്കുണ്ട്. കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം ചേരുന്നതാണ് നല്ലത് എന്നായിരുന്നു ഭീഷണി

Previous Post Next Post