ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കിയ നിലയില്‍…


ആലപ്പുഴ: ആലപ്പുഴ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കിയ നിലയില്‍. ആലപ്പുഴ ജില്ലാ ജയിലില്‍ ഇന്ന് വൈകിട്ടാണ് സംഭവം. റിമാന്‍ഡ് പ്രതി ശരത് പ്രസാദിനെയാണ് മരിച്ച നിലയില്‍ കണ്ടത്. ഉടുതുണിയില്‍ തൂങ്ങുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ജനറല്‍ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറഞ്ഞ കേസിലെ പ്രതിയാണ് ശരത് പ്രസാദ്. ആലപ്പുഴ പുന്നപ്ര സ്വദേശിയാണ്.


Previous Post Next Post