മുണ്ടത്തിക്കോട് ദുരന്തം….അന്വേഷണം പുരോഗമിക്കുന്നു…


തിരുവനന്തപുരം: മുണ്ടത്തിക്കോട് ദുരന്തത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. ഒരാഴ്ചയ്ക്കുള്ളില്‍ അപകട കാരണം വ്യക്തമാകുമെന്നും ഡിജിപി പറഞ്ഞു.

നെട്ടയത്ത് പൊലീസിനെതിരെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ പ്രതിഷേധിച്ചതും ശബരിമലയില്‍ ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നതുമായി ബന്ധപ്പെട്ടും ഡിജിപി പ്രതികരിച്ചു. നെട്ടയത്തെ പ്രതിഷേധത്തില്‍ ശ്രീലേഖയ്‌ക്കെതിരെ കേസ് എടുത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു ഡിജിപി പറഞ്ഞത്. ശ്രീലേഖ മുതിര്‍ന്ന ഉദ്യോഗസ്ഥയും സഹപ്രവര്‍ത്തകയുമായിരുന്നു. സേനയോട് അനുഭാവപൂര്‍വ്വം പെരുമാറണമായിരുന്നുവെന്നും ഡിജിപി പറഞ്ഞു. ശബരിമലയില്‍ ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. ഫ്‌ളൈറ്റ് പാത്തിലെ വ്യതിയാനം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി

Previous Post Next Post