ഉത്തർപ്രദേശ് എടിഎസും , ഡൽഹി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്. 2015 മുതൽ റിസ്വാൻ അഹമ്മദിന് ഐഎസുമായി ബന്ധമുണ്ട്. ബോംബ് നിർമ്മാണത്തിനുള്ള ഉപകരണങ്ങൾ, ചില രേഖകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അഹമ്മദ് 2015ൽ അറസ്റ്റിലായിരുന്നുവെന്നും ആ സമയത്ത് മുംബൈയിലെ ആർതർ റോഡ് ജയിലിൽ ആയിരുന്നുവെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.