കുന്ദമംഗലത്ത് വീടിനുള്ളിലെ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ കേസ് എടുത്ത് പോലീസ്. ആളുകളെ കൂട്ടി അനധികൃതമായി സ്ഫോടക വസ്തുക്കൾ നിർമിച്ച് സൂക്ഷിച്ച് വെക്കുകയും, മരണം ഉണ്ടാക്കുകയും ചെയ്തതിന് ആണ് കേസ്.
കുന്ദമംഗലം പോലീസ് ആണ് കേസ് എടുത്തത്. അപകടത്തിൽ രണ്ടാൾ മരിച്ചിരുന്നു, 3 പേര് പരിക്കുകളോടെ ചികിത്സയിൽ ആണ്. അതേസമയം പടക്ക നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായത് എന്നാണ് സംശയം.