
സൗദി അറേബ്യയിലെ സുലൈയിൽ മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി മരിച്ചു. പെരിന്തൽമണ്ണ ഏലംകുളം പഞ്ചായത്തിലെ കുന്നക്കാവ് സ്വദേശി ആക്കപ്പറമ്പിൽ ഷാജഹാൻ ഖുറൈശി (44) ആണ് മരിച്ചത്. അദ്ദേഹം ജോലി ചെയ്തിരുന്ന ഡൈന വാഹനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസമായി ഷാജഹാനെ കുറിച്ച് വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വാഹനത്തിലെ ജിപിഎസ് (GPS) പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ എത്തി വാഹനത്തിന്റെ ഉള്ളിൽ നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്ന വാതിൽ തുറന്നാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് മൃതദേഹം കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലെ (ശുമേസി) മോർച്ചറിയിലേക്ക് മാറ്റി