
മുരിക്കാശ്ശേരി രാജഗിരിയിൽ താമസിച്ച് വരികയായിരുന്ന മലപ്പുറം സ്വദേശിയായ യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ, ഒരു ഇ-കൊമേഴ്സ് സ്ഥാപനത്തിലെ ട്രെയിനറായ ജയചന്ദ്രനെയാണ് ഞായറാഴ്ച രാവിലെ അജ്ഞാതർ തട്ടിക്കൊണ്ടുപോയത്.
ജയചന്ദ്രനും മറ്റു രണ്ടുപേരും മുരിക്കാശ്ശേരിയിൽനിന്ന് മടങ്ങുംവഴിയാണ് ഇന്നോവയിൽ എത്തിയ സംഘം ജയചന്ദ്രനെ തട്ടിക്കൊണ്ടുപോയത്. കൂടെ ഉണ്ടായിരുന്നവരാണ് പോലീസിൽ പരാതി നൽകിയത്