പ്രതികരിക്കാൻ പോലുമാകാത്ത അവസ്ഥയിൽ അയാൾ എന്നെ ഉപദ്രവിച്ചു’; കായംകുളത്ത് ലൈംഗീക അതിക്രമത്തിനിരയായ യുവതിയുടെ വെളിപ്പെടുത്തൽ


കായംകുളം: റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടി പോകുന്നതിനിടെ താൻ അതിക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തി കൊല്ലം സ്വദേശിയായ യുവതി. കായംകുളത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് സിനിൽ സവാദാണ് തന്നെ ഉപദ്രവിച്ചതെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന്റെ നടുക്കത്തിലും ശാരീരിക അവശതയിലും ഇരുന്നതിനാൽ ആ സമയത്ത് പ്രതികരിക്കാൻ തനിക്ക് സാധിച്ചില്ലെന്നും അവർ വ്യക്തമാക്കി.

മനഃപ്പൂര്‍വ്വം നെഞ്ചില്‍കൂടി കൈയിട്ട് വാഹനത്തില്‍ കയറ്റിയെന്നും ആ സമയത്ത് അയാള്‍ക്ക് വേണ്ടതെല്ലാം ചെയ്‌തെന്നും യുവതി പറഞ്ഞു. ശരീരത്തിലെ മുറിവുകള്‍ കണ്ട് ഡോക്ടര്‍ ചോദിച്ചെന്നും പരാതി നല്‍കാതിരിക്കാന്‍ പ്രതിയും സുഹൃത്തുക്കളും തന്നെ ഭീഷണിപ്പെടുത്തുകയും പണം വാഗ്ദാനം ചെയ്യുകയും ചെയ്‌തെന്നും യുവതി വെളിപ്പെടുത്തി. പൊലീസില്‍ നിന്നുണ്ടായത് പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണെന്നും രഹസ്യമൊഴി രേഖപ്പെടുത്താനോ വൈദ്യപരിശോധന നടത്താനോ പൊലീസ് തയ്യാറായില്ലെന്നും അവര്‍ ആരോപിച്ചു

Previous Post Next Post