നിതിൻ രാജിൻ്റെ മരണം ...ജാതി കേരളം നടത്തിയ ഇൻസ്റ്റിറ്റുഷണൽ മർഡർ! ഭാരതീയ വേലൻ സൊസൈറ്റി


            
 കോട്ടയം :  കണ്ണൂർ ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻരാജ് ജാതിയധിക്ഷേപത്തിൽ മനം നൊന്ത് ആത്മഹത്യ  ചെയ്യേണ്ടി വന്നത്  ജാതി  കേരളം  നടത്തിയ ഇൻസ്റ്റിറ്റുഷണൽ മർഡർ ആണ് . 
SC/ST സംരക്ഷണ നിയമം ( അട്രോസിറ്റി ആക്ട് ) പ്രകാരം കേസെടുത്തു സമഗ്ര അന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കണമെന്ന്  ഭാരതീയ  വേലൻ സൊസൈറ്റി  (ബി വി എസ് ) ജില്ലാ  പ്രസിഡന്റ്  ശ്രീ ദീപക് രാജ്  ആവശ്യപ്പെട്ടു
   കേരളത്തിൽ  നടക്കുന്ന പട്ടിക ജാതി  പട്ടിക വർഗ്ഗ പീഡനത്തിന്റെ  ഒടുവിലത്തെ  ഇരയായിരിക്കണം നിതിൻരാജ്  എന്ന്  ജില്ലാ  സെക്രെട്ടറി  ശ്രീ പ്രതീഷ്  റ്റി ബി 
ജില്ലാ  പ്രസിഡന്റ്  ദീപക് രാജ്  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ  വൈസ് പ്രസിഡന്റ്  ബിനു ബാലൻ , ജില്ലാ മഹിളാ പ്രസിഡന്റ്  ശ്രീമതി കോമളവല്ലി , ജില്ലാ  യുവജന പ്രസിഡന്റ് ശ്രീമതി അഞ്ചു രാഹുൽ എന്നിവർ  പ്രസംഗിച്ചു

🟣🟤🟠🔵🔴🔴🔵🟣
*വാർത്തകൾ അതിവേഗം നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ  ചുവടെയുള്ള ലിങ്കിൽ ടച്ച് ചെയ്ത് ഗ്രൂപ്പിൽ  ജോയിൻ ചെയ്യുക* 👇🏻👇🏻

https://chat.whatsapp.com/FxZKyQlhu6XAOS2SRpcozn?mode=hq2tcla

 *ഫെയിസ് ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ഫോളോ / ലൈക്ക് ചെയ്യൂ ഫെയിസ് ബുക്ക് ലിങ്ക്* 👇🏻

https://www.facebook.com/profile.php?id=100064220855164
Previous Post Next Post