ഛത്തീസ്ഗഡിലെ വേദാന്ത പ്ലാന്റിലെ ബോയ്‌ലർ പൊട്ടിത്തെറിച്ചു…ഒമ്പത് പേർ മരിച്ചു

        

ഛത്തീസ്ഗഡിലെ വേദാന്ത പവർ പ്ലാന്റിൽ ബോയ്‌ലർ പൊട്ടിത്തെറിച്ച് ഒമ്പത് പേർ മരിച്ചു. 40-ാളം പേർക്ക് പരിക്കേറ്റു. പ്ലാന്റിനകത്ത് കൂടുതൽ പേർ അകപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഛത്തീസ്ഗഡിലെ സാക്തി ജില്ലയിലാണ് സംഭവം.

വേദാന്ത ലിമിറ്റഡ് പവാർ പ്ലാന്റിലെ ഒരു ബോയ്‌ലർ പൊട്ടിത്തെറിച്ചത്. സംഭവം നടന്നയുടൻ തന്നെ പ്രാദേശിക ഭരണകൂടവും പൊലീസുകാരും ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി എന്നാണ് വിവരം. പ്ലാന്റിനകത്ത് ഇനിയും ഒരുപാടാളുകൾ കുടുങ്ങിക്കിടപ്പുണ്ട് എന്നാണ് വിവരം. സംഭവം നിരീക്ഷിച്ചുവരികയാണെന്നും പരിക്കേറ്റവർക്ക് ഏറ്റവും നല്ല ചികിത്സ നൽകിവരികയാണെന്നും പ്ലാന്റ് അധികൃതർ വിശദീകരിച്ചു.

Previous Post Next Post