നീ പോ മോനേ വിജയാ.. യുവര്‍ ടൈം ഈസ് ഓവര്‍...'; കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാക്കി രേവന്ത് റെഡ്ഡിയുടെ റോഡ് ഷോ




'നീ പോ മോനേ... ദിനേശാ... നോ, നീ പോ മോനേ.. വിജയ' തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പച്ച മലയാളത്തിലുള്ള മോഹന്‍ലാലിന്റെ സിനിമാ ഡയലോഗ് ഏറ്റെടുത്ത് നേമത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

പൊള്ളുന്ന വെയില്‍ വകവയ്ക്കാതെ തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍ത്താതെയുള്ള കൈയ്യടിയോടെ ആവേശത്തിലായി. ഉടന്‍ വന്നു, അടുത്ത മാസ് ഡയലോഗ്. 'നീ പോ മോനേ വിജയാ.. യുവര്‍ ടൈം ഈസ് ഓവര്‍...'.

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞെന്നും ഇനി കോണ്‍ഗ്രസിന്റെ കാലമാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. സ്വതസിദ്ധമായ ചിരിയിലൂടെയായിരുന്നു രേവന്ത് റെഡ്ഡി കാണികളെ കയ്യിലെടുത്തത്. ഇനി കേരളത്തില്‍ തുടരാന്‍ പിണറായിക്ക് സമയമില്ലെന്നും കോണ്‍ഗ്രസാണ് ഭരിക്കുകയെന്നും അതിലൂടെ വലിയ വികസനത്തിലേക്ക് കേരളത്തെ നയിക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു
أحدث أقدم