
ആലപ്പുഴ : അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിയായ എ.സി മെക്കാനിക്ക് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് കമ്പിവളപ്പിൽ കെ. നൗഷാദ് (58) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ജോലിക്കായി എറണാകുളത്തേക്ക് ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുന്നതിനിടെ കാർ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടൻ തന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല