കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു





കൂവപ്പള്ളി  - വീടിനു പുറത്ത് കുളിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥി ഇടിമിന്നലേറ്റ് മരിച്ചു.കൂവപ്പള്ളി നരകംപടി ലെയ്നിൽകൊരട്ടി പറമ്പിൽ ഇർഷാദ് - റഹിയാനത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സിഎംഎസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണു്. വെള്ളിയാഴ്ച വൈകുന്നേരം ആറു മണിയോടുകൂടിയാണ് അപകടംകാഞ്ഞിരപ്പള്ളി പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കബറടക്കം നടത്തും .മുഹമ്മദ് സിറാജ്, തസ്നി എന്നിവർ സഹോദരങ്ങളാണ്.



أحدث أقدم