കാമുകി വാങ്ങിനൽകിയ ബൈക്ക് തിരികെ നൽകാത്തതിനെത്തുടർന്ന് യുവാവിന് കുത്തേറ്റ സംഭവം…മാവേലിക്കര സ്വദേശി ഉൾപ്പെടെയുള്ള പ്രതികൾ പിടിയിൽ




കാമുകി വാങ്ങിനൽകിയ ബൈക്ക് തിരികെ നൽകാത്തതിനെത്തുടർന്ന് യുവാവിന് കുത്തേറ്റ സംഭവത്തിൽ പ്രതികൾ പിടിയിൽ. യുവതി ഉൾപ്പെടെ നാല് പേരാണ് പിടിയിലായത്. പ്രണയ ബന്ധം അവസാനിച്ചതിന് പിന്നാലെയായിരുന്നു കാമുകി ബൈക്ക് യുവാവിനോട് തിരികെ ചോദിച്ചത്. എന്നാൽ ബൈക്ക് വിട്ടുനൽകാൻ യുവാവ് തയ്യാറായിരുന്നില്ല. ആലപ്പുഴ കോമളപുരം സ്വദേശി അതുകുമാർ (24) മാവേലിക്കര തഴക്കര സ്വദേശി അഭിജിത്ത് വി ജെ (25)തലശ്ശേരി സ്വദേശി യദുകൃഷ്ണൻ (24)പാലക്കാട് കുഴൽമന്ദം സ്വദേശി അനു സി എം ( 22 ) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് 21 വയസുകാരനായ ഭൂമിയാങ്കുളം സ്വദേശി ജിൻസ് ഷാജിക്ക് കുത്തേറ്റത്. കുത്തിയ ശേഷം നാലുപേരും കാറിൽ കടന്നുകളയുകയായിരുന്നു. പിന്നീട് പൊലീസിന്റെ നേതൃത്വത്തിൽ എറണാകുളത്തുനിന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തത്‌. കുത്തേറ്റ യുവാവിനൊപ്പം ഒരുമിച്ച് താമസിക്കുന്നവരാണ് പിടിയിലായത്.


Previous Post Next Post