നിതിൻ മരിച്ചിട്ട് നാല് ദിവസം…ഡോ. എം കെ റാമിനെ പുറത്താക്കുന്നത് സമരം തുടരും… വിദ്യാർത്ഥികൾ


ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ കുറ്റാരോപിതനായ അദ്ധ്യാപകൻ ഡോ. എം കെ റാമിനെ പുറത്താക്കുന്നത് വരെ ക്ലാസുകൾ ബഹിഷ്‌കരിക്കുന്നത് തുടരുമെന്ന് ആവർത്തിച്ച് വിദ്യാർത്ഥികൾ. മരണം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും ഇതുവരെയും മാനേജ്‌മെന്റ് പ്രതിനിധികൾ തങ്ങളുമായി ചർച്ചയ്ക്ക് തയ്യാറായിട്ടില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

‘നിതിൻ രാജിന്റെ മരണം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഇതുവരെയും മാനേജ്‌മെന്റ് ഞങ്ങളുമായി ഗൗരവകരമായ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. പല തവണ ഞങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും അവർ പ്രതികരിച്ചിട്ടില്ല. ഇപ്പോൾ ഒരു ചർച്ചയ്ക്ക് എന്ന പേരിൽ അയച്ചതും തീരുമാനമെടുക്കാൻ കഴിയാത്തയാളെയാണ്. കറുത്ത നിറമുള്ള റാം സാർ എങ്ങനെ നിറത്തിന്റെ പേരിൽ നിതിനെ അധിക്ഷേപിക്കും എന്നാണ് ഈ സാർ ചോദിക്കുന്നത്. അങ്ങനെയുള്ളവരുമായി സംസാരിച്ചിട്ട് കാര്യമില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

തങ്ങളുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയുന്ന മാനേജ്‌മെന്റ് പ്രതിനിധിയുമായോ അല്ലെങ്കിൽ എംഡിയായ ഡോ. അദ്‌നാനുമായോ ഇന്ന് തന്നെ ചർച്ച നടത്താൻ കഴിയണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. മൂന്ന് മണിക്ക് മുൻപ്. ഡോ. എം കെ റാമിനെ പുറത്താക്കണമെന്നത് വിദ്യാർത്ഥികൾ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിൽ ഒന്നാണ്. എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ ഹൗസ് സർജൻസി അടക്കം ക്ലാസുകൾ ബഹിഷ്‌കരിക്കുന്നത് തുടരുമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി

Previous Post Next Post