തെന്മല വനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയ തലയോട്ടി പ്രദേശത്തുനിന്ന് കാണാതായ വ്യക്തിയുടേത്?..




തെന്മല വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയ തലയോട്ടി പ്രദേശത്തുനിന്ന് കാണാതായ വ്യക്തിയുടെതെന്ന് കണ്ടെത്തി. തെന്മല ഭാഗത്ത് നിന്ന് കാണാതായ കുഞ്ഞുമോൻ ജോസഫിന്റേതെന്നാണ് പ്രാഥമിക വിലയിരുത്തൽ. 

തലയോട്ടി കിട്ടിയ ഭാഗത്ത് നിന്ന് കണ്ടെടുത്ത മുണ്ടും ചെരുപ്പും ഇയാളുടെ മകൻ എത്തി തിരിച്ചറിഞ്ഞു. തലയോട്ടി ഉടൻ തന്നെ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വന്നതിന് ശേഷമെ സ്ഥിരീകരണം ഉണ്ടാകുവെന്ന് പൊലീസ് അറിയിച്ചു. 

തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ മറ്റ് അസ്വാഭാവികത ഇല്ലെന്ന് പോലീസിന്റെ പ്രാഥമിക റിപ്പോർട്ട്. അസ്ഥികൂടത്തിന് അടുത്തുള്ള മരത്തിൽ കയർ കണ്ടെത്തിയിട്ടുണ്ട്. തൂങ്ങിമരണം എന്ന് പ്രാഥമിക വിലയിരുത്തൽ. രണ്ട് വർഷത്തിന് മുൻപാണ് കുഞ്ഞുമോൻ ജോസഫിനെ കാണാതായത്. തുടർന്ന് പൊലീസിൽ പരാതിയും ലഭിച്ചിരുന്നു.
أحدث أقدم