
നെടുമ്പാശ്ശേരിയിൽ ഡിവൈഎഫ്‌ഐ നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഡിവൈഎഫ്‌ഐ കുറുമശേരി വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് ആരിഷ് അജി (24) മരിച്ചത്. താമസിക്കുന്ന വീടിന് സമീപത്തുള്ള നിർമാണത്തിലിരിക്കുന്ന പുതിയ വീട്ടിലാണ് ആരിഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ആരിഷിന്റെ വിവാഹം നിശ്ചയിച്ചിരിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ മെഡിക്കൽ റെപ്പായാണ് ആരിഷ് ജോലി ചെയ്യുന്നത്. അജി-അനിത ദമ്പതുകളുടെ മകനാണ്